Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reshma And Joy

Kannur

അ​റു​ന്നൂ​റി​ലേ​റെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ശ​ബ്ദ​മാ​യി രേ​ഷ്മ​യും ജോ​യി​യും

കണ്ണൂർ: ഇ​ത്ത​വ​ണ​ത്തെ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി മ​ത്സ​രി​ക്കു​ന്ന അ​റു​നൂ​റി​ലേ​റെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​ന് ശ​ബ്ദം ന​ൽ​കി രേ​ഷ്മ ഷെ​ല്ലി​യും ജോ​യി തോ​മ​സും. ശ​ബ്ദ-​പ​ര​സ്യ​ക​ലാ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഇ​രു​വ​രും ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യോ​ള​മാ​യി റി​ക്കാ​ർ​ഡിം​ഗ് സ്റ്റു​ഡി​യോ​ക​ളി​ൽ രാ​പ്പ​ക​ൽ തി​ര​ക്കി​ലാ​യി​രു​ന്നു. സം​സ്ഥാ​ന​ത്തെ വ്യ​ത്യ​സ്ത മു​ന്ന​ണി​ക​ളി​ലും സ്വ​ത​ന്ത്ര​രാ​യും മ​ത്സ​ര രം​ഗ​ത്തു​ള്ള സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്ക് വേ​ണ്ടി വോ​ട്ട​ഭ്യ​ർ​ഥി​ച്ചു​കൊ​ണ്ടു​ള്ള അ​നൗ​ൺ​സ്മെ​ന്‍റു​ക​ൾ​ക്കാ​യാ​ണ് ഇ​വ​രു​ടെ ശ​ബ്ദം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്.


ക​ണ്ണൂ​രി​ലെ റി​ക്കാ​ർ​ഡിം​ഗ് സ്റ്റു​ഡി​യോ​യി​ൽ സൗ​ണ്ട് എ​ൻ​ജി​നി​യ​ർ സി​നി ര​ഞ്ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ശ​ബ്ദ​ലേ​ഖ​നം. രേ​ഷ്മ ഷെ​ല്ലി ക​ണ്ണൂ​ർ ചാ​ലാ​ട് സ്വ​ദേ​ശി​നി​യും ജോ​യി തോ​മ​സ് പ​യ്യാ​വൂ​ർ വെ​മ്പു​വ സ്വ​ദേ​ശി​യു​മാ​ണ്. നാ​ല് പ​തി​റ്റാ​ണ്ടി​ലേ​റെ​ക്കാ​ല​മാ​യി ഉ​ത്ത​ര മ​ല​ബാ​റി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന ശ​ബ്ദ സാ​ന്നി​ധ്യ​മാ​ണ് ഇ​രു​വ​രും.

ജോ​യി തോ​മ​സ് ക​ണ്ണൂ​ർ ആ​കാ​ശ​വാ​ണി​യി​ൽ നാ​ട​ക വി​ഭാ​ഗം ബി-​ഹൈ ആ​ർ​ട്ടി​സ്റ്റാ​ണ്. രേ​ഷ്മ ഷെ​ല്ലി ആ​കാ​ശ​വാ​ണി​യി​ലെ അ​നൗ​ൺ​സ​റാ​യും സ്റ്റേ​ജ് പ്രോ​ഗ്രാ​മു​ക​ളി​ൽ ആ​ങ്ക​റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. ഗ​ൾ​ഫി​ൽ ഓ​യി​ൽ ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​യ ഷെ​ല്ലി കൃ​ഷ്ണ​നാ​ണ് രേ​ഷ്മ​യു​ടെ ഭ​ർ​ത്താ​വ്.

ഡോ​ക്ട​റാ​യ രൂ​പാ​ലി, അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ​സി​ൽ എ​ൻ​ജി​നി​യ​റാ​യ ന​താ​ലി​യ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.
ജോ​യി തോ​മ​സി​ന്‍റെ ഭാ​ര്യ കാ​ത​റൈ​ൻ വീ​ട്ട​മ്മ​യാ​ണ്. നോ​ബി​ൾ, നി​മ്മി, ന​വീ​ൻ റോ​സ്മ​രി​യ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ. രേ​ഷ്മ ഷെ​ല്ലി ക​ലാ​കാ​ര​ന്മാ​രു​ടെ സം​ഘ​ട​ന​യാ​യ കേ​ര​ള ആ​ർ​ട്ടി​സ്റ്റ് ഫ്ര​റ്റേ​ണി​റ്റി​യു​ടെ (കെ​എ​എ​ഫ്) ക​ണ്ണൂ​ർ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റും ജോ​യി തോ​മ​സ് ട്ര​ഷ​റ​റു​മാ​ണ്

Latest News

Up